റിഫ ഇംഗ്ലീഷ് മീഡിയം മദ്റസ ദേശീയ ദിനാഘോഷം
മനാമ: ശൈഖ ഹിസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റിഫ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു.
റിഫ ഹെസ്സ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കളറിങ്, ഡ്രോയിങ്, ഫ്ലാഗ് മേക്കിങ്, കൊളാഷ് വർക്ക്, പോസ്റ്റർ ഡിസൈനിങ്, ക്വിസ് പ്രോഗ്രാം, പ്രസംഗങ്ങൾ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. വിജയികൾക്കുള്ള ട്രോഫികൾ ശൈഖ ഹെസ്സ സെന്റർ മനേജർ ശൈഖ മുഹമ്മദ് ഹുസൈൻ വിതരണം ചെയ്തു. 130ഓളം വിദ്യാർഥികൾ പങ്കെടുത്ത പരിപാടി സീനിയർ അധ്യാപകൻ ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ശൈഖ ഹെസ്സ സെന്റർ മലയാളം ഡിവിഷൻ കോഓഡിനേറ്റർ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുഹൈൽ മേലടി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ നസീമ സുഹൈൽ പരിപാടികൾ നിയന്ത്രിച്ചു. ടീച്ചർമാരായ സാജിദ അബ്ദുൽ ഖാദർ, ശസ്മിന റയീസ്, നൂഹ നാസർ എന്നിവരും അബ്ദുൽ ഷുക്കൂർ, സീനത്ത് മുഹമ്മദ്, മുഹ്സിന റഹീസ്, സാജിയ ഷുക്കൂർ, സുധീർ തിരുവനന്തപുരം എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.