രവി പിള്ള

കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് 15 കോടി രൂപയുടെ ധനസഹായവുമായി ആർ.പി ഫൗണ്ടേഷൻ

മനാമ: കോവിഡ് മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് സഹായ ഹസ്​തവുമായി ആർ.പി ഫൗണ്ടേഷൻ. ആളുകളുടെ പ്രയാസം നേരിട്ട്​ മനസിലാക്കിയതി​െൻറ അടിസ്​ഥാനത്തിലാണ്​ ഇത്തരമൊരു കാരുണ്യ പദ്ധതിക്ക്​ രൂപം നൽകിയിരിക്കുന്നതെന്ന്​ ആർ.പി ഗ്രൂപ്പ്​ ചെയർമാൻ രവി പിള്ള ഒാൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതിൽ അഞ്ച്​ കോടി രൂപ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കാൻ നോർക്ക റൂട്​സിലൂടെ കേരള മുഖ്യമന്ത്രിക്ക് കൈമാറും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും പെൺകുട്ടികളുടെ വിവാഹത്തിനും ചികിത്സ ആവശ്യങ്ങൾക്കും വിധവകൾക്കുമായി 10 കോടി രൂപ ആർ.പി ഫൗണ്ടേഷനിലൂടെയും വിതരണം ചെയ്യും.

കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതുവരെ 85 കോടി രൂപയിലേറെ ആർ.പി ഫൗണ്ടേഷൻ ചെലവഴിച്ചതായി രവി പിള്ള പറഞ്ഞു. കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർ.പി ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾ​െപ്പടെ നൽകുകയും ചെയ്യുന്നു. കൂടാതെ, സംസ്ഥാന സർക്കാരുമായി ചേർന്ന് കൊല്ലം ചവറ ശങ്കരമംഗലം സ്​കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി.

ഫൗണ്ടേഷ​െൻറ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തികൊടുക്കുകയും അവർക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്​തു. ഭവന രഹിതർക്കായി നിരവധി വീടുകൾ നിർമിച്ചു നൽകി. നിർധനരായ നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും നൽകുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഫൗണ്ടേഷൻ നടത്തിവരുന്നുണ്ട്​.

ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്​ മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്​ത കോവിഡ് മഹാമാരി പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്​ടത്തിനും ഇടയാക്കിയെന്ന് രവി പിള്ള പറഞ്ഞു. മാതാപിതാക്കൾ നഷ്​ടപ്പെട്ട നിരവധി കുടുംബങ്ങൾ തങ്ങളുടെ കഷ്​ടപ്പാടുകൾ നേരിട്ടും ആർ.പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണ്​. ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.

സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം.എൽ.എ/ജില്ല കലക്​ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷ​െൻറ താഴെ പറയുന്ന വിലാസത്തിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അറിയിച്ചു.

RP Foundation,P.B. No.23, Head Post Office, Kollam - 01, Kerala, India.

അല്ലെങ്കിൽ ഇമെയിൽ അയക്കുക. വിലാസം: rpfoundation@drravipillai.com 

Tags:    
News Summary - RP Foundation provides financial assistance of `15 crore to the needy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.