ആർ.എസ്. സി മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനം ഇന്ന്

മനാമ: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സർക്കിൾ സംഘടനയുടെ മുപ്പതാം വാർഷികം ആഘോഷിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും തുടങ്ങി ഇപ്പോൾ ആഗോള തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് കൊണ്ടാണ് സംഘടന പുതിയ കാലത്തിലേക്ക് കടക്കുന്നത്. പ്രവാസി മലയാളികളുടെ സാംസ്കാരികവും ധാർമികവുമായ ഉണർവിനു വേണ്ടി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന സംഘടന വിദ്യാർത്ഥികളെയും യുവാക്കളെയും പ്രത്യേകം ഫോക്കസ് ചെയ്യുന്നു.

ഗൾഫ് രാജ്യങ്ങളിലും പുറത്തുമായി പതിനായിരക്കണക്കിന് അംഗങ്ങളുള്ള ആർ എസ് സി യുടെ മുപ്പതാം വാർഷിക സമ്മേളനം വിവിധ പദ്ധതികളോടെ മുഴുവൻ രാജ്യങ്ങളിലും ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബഹ്‌റൈൻ നാഷനൽ സമ്മേളനത്തിന്റെ പ്രഖ്യാപന സംഗമം ‘ത്രൈവ് -ഇൻ’ എന്ന ശീർഷകത്തിൽ ഇന്ന് ഉച്ചക്ക് ബുസൈറ്റീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ നടക്കും.

ആർ.എസ്. സി പ്രവർത്തകർക്ക് പുറമെ സഹോദര സംഘടനകളാകുന്ന ഐ.സി.എഫിന്റെയും, കെ.സി.എഫിന്റെയും പ്രവർത്തകരും പ്രഖ്യാപന സംഗമത്തിൽ സംബന്ധിക്കും. ആർ.എസ്. സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ നേതൃത്വത്തിൽ ചേർന്ന സ്പെഷ്യൽ സിറ്റിംഗ് പ്രഖ്യാപന സംഗമ ഒരുക്കങ്ങൾ വിലയിരുത്തി. ആർ.എസ്. സി ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ഷബീർ മാസ്റ്റർ, അബ്ദുല്ല രണ്ടത്താണി എന്നിവർ ആശംസകൾ അറിയിച്ചു.

Tags:    
News Summary - R.S. C 30th Annual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.