മനാമ: രിസാല സ്റ്റഡി സർക്കിൾ വിദ്യാർഥി-യുവജനങ്ങൾക്കായി നടത്തിവരുന്ന കലാസാഹിത്യ മത്സരമായ പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ ദേശീയതല മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം എസ്.എസ്.എഫ് കേരള സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി നിർവഹിച്ചു. ഒക്ടോബർ 20ന് സ്റ്റേജിതര മത്സരങ്ങളും 27ന് സ്റ്റേജ് മത്സരങ്ങളും നടക്കും. സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറിയും അൽ മഖർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്ന ചിത്താരി ഹംസ മുസ്ലിയാരുടെ അനുസ്മരണ വേദിയിലാണ് സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം നടന്നത്.
ഐ.സി.എഫ്, അൽ മഖർ നേതാക്കളായ അബൂബക്കർ ലത്തീഫി, എം.സി. അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, സിയാദ് വളപട്ടണം, ഷാനവാസ് മദനി, മുസ്തഫ ഹാജി കണ്ണപുരം, റഫീഖ് ലത്വീഫി, അബ്ദുറഹീം സഖാഫി വരവൂർ, ആർ.എസ്.സി ഭാരവാഹികളായ മുനീർ സഖാഫി, അഷ്റഫ് മങ്കര, സഫ്വാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. ആർ.എസ്.സിയുടെ യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളുടെ മത്സരങ്ങൾക്കു ശേഷമാണ് നാഷനൽ മത്സരം അരങ്ങേറുക.
കാമ്പസുകൾ ഉൾപ്പെടെ എല്ലാവർക്കും മത്സരിക്കാവുന്ന സാംസ്കാരിക സർഗമേളയാണ് സാഹിത്യോത്സവ്. വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. പ്രീ കെ.ജി മുതൽ പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ തലങ്ങളിലായി 30 വയസ്സു വരെയുള്ള ആർക്കും മത്സരിക്കാം. രജിസ്ട്രേഷന് http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് കലാലയം സാംസ്കാരിക വേദി ബഹ്റൈൻ സെക്രട്ടറിമാരായ റഷീദ് തെന്നല +97332135951, ശിഹാബ് ഉസ്താദ് +97333654786 എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.