മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആർ.എസ്.സി മനാമ കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു.
സൽമാബാദ് ഐ.സി.എഫ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മുഹമ്മദ് അലി വിഷയാവതരണം നടത്തി. മനാമ സോൺ ജനറൽ സെക്രട്ടറി സമീർ വടകരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി സംസ്ഥാന അംഗം ഷംസുദ്ദീൻ വെള്ളികുരങ്ങര ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, ആർ.എസ്.സി ഗ്ലോബൽ മുൻ കലാലയം കൺവീനർ വി.പി.കെ മുഹമ്മദ്, അബ്ദുൽ റഹിം സഖാഫി വരവൂർ, ആർ.എസ്.സി ബഹ്റൈൻ നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, ഗ്ലോബൽ എക്സിക്യൂട്ടിവ് അഡ്വ. ഷബീർ അലി എന്നിവർ സംസാരിച്ചു. സോൺ സംഘടന സെക്രട്ടറി യൂസിഫ് മണ്ണാർക്കാട് സ്വാഗതവും യഹിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.