മനാമ: ഈജിപ്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും പ്രസിഡന്റായ അബ്ദുൽ ഫത്താഹ് അൽസീസിക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാന ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ അറിയിച്ചു.
ഈജിപ്ത് ജനത അൽസീസിയിൽ അർപ്പിച്ച വിശ്വാസം രാജ്യത്തിനും ജനങ്ങൾക്കും ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടുതൽ വികസനവും പുരോഗതിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ബന്ധവും സഹകരണവും അൽസീസിയുടെ ഭരണകാലത്ത് കൂടുതൽ മെച്ചപ്പെട്ടതായും തുടർന്നും കൂടുതൽ ശക്തമായി മുന്നോട്ടുപോകാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.