മനാമ: അൽ മന്നാഇ കമ്യൂനിറ്റീസ് അവേർനെസ് സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചുവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ഇന്ന് രാത്രി ഇശാ നമസ്കാരത്തിനുശേഷം ബുസൈറ്റിനി കാനൂ മസ്ജിദിൽ ദുൽ ഹിജ്ജ മാസത്തിന്റെ ശ്രേഷ്ഠതയെ പ്രതിപാദിക്കുന്ന ‘പവിത്രമായ 10 ദിനങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉസ്താദ് സമീർ ഫാറൂഖി നയിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടെന്നും ദഅവ വിഭാഗം അറിയിച്ചു. വിശദവിവരങ്ങൾക്ക് 3940 9709 - 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.