മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷന്മാരുമായും ഉപാധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തി. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് പിന്തുണ നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യം കൈവരിച്ച മുൻകാല നേട്ടങ്ങളും വിജയങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ജനങ്ങൾക്ക് സേവനം നൽകുന്നതിൽ സർക്കാറിനും മുനിസിപ്പാലിറ്റികൾക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. സർക്കാർ പദ്ധതികളും സംരംഭങ്ങളും വിജയകരമായി നടപ്പിൽവരുത്തുന്നതിന് മുനിസിപ്പൽ കൗൺസിലുകളുമായി സർക്കാറിന്റെ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വികസനത്തെ സഹായിക്കുന്നതിനുള്ള മുനിസിപ്പൽ കൗൺസിലുകളുടെ ശ്രമങ്ങൾക്ക് കിരീടാവകാശി നൽകുന്ന പിന്തുണ അഭിനന്ദനീയമാണെന്ന് അധ്യക്ഷന്മാർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങളുടെ പിന്തുണ അവർ വാഗ്ദാനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.