മനാമ: രാജ്യത്തിനോടുള്ള കൂറ് എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ബഹ്റൈനിലെ മാധ്യമപ്രവർത്തകരെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ മാധ്യമദിനാചരണത്തോടനുബന്ധിച്ച് രണ്ടാമത് ഖലീഫ ബിൻ സൽമാൻ പ്രസ് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് പൊതുസമൂഹത്തിലുള്ള സുപ്രധാന സ്ഥാനത്തെ അടിവരയിടുന്ന നയങ്ങളാണ് ഹമദ് രാജാവ് സ്വീകരിച്ചിട്ടുള്ളത്. ഇതാണ് ബഹ്റൈനി മാധ്യമങ്ങളുടെ വളർച്ചയിൽ നിർണായകമായത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പുനൽകുന്ന രാജ്യമാണ് ബഹ്റൈൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെയ്ദ് സെഹ്റ (മികച്ച കോളം-അക്ബാറൽ ഖലീജ്), സെയ്ദ് അഹ്മദ് റാഥി (മികച്ച അഭിമുഖം-അൽ അയാം), സഹ്റ ഹബീബ് (മികച്ച അന്വേഷണാത്മക റിപ്പോർട്ട്-അൽ വതൻ), ഇബ്രാഹിം ഖലീൽ (മികച്ച ഫോേട്ടാ- അൽ ബിലാദ്) എന്നിവരാണ് അവാർഡിന് അർഹരായത്. ബഹ്റൈൻ മാധ്യമങ്ങളുടെ ചരിത്രം വിശദമാക്കുന്ന പ്രദർശനവും പ്രധാനമന്ത്രി കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.