മനാമ: ആഗസ്റ്റിൽ സൽമാനിയ ആശുപത്രിയിൽ 5715 സ്കാനിങ്ങുകൾ നടന്നതായി ഗവ. ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
പുതിയ മെഷീനുകൾ ലഭ്യമാക്കാൻ സാധിച്ചതിനാലാണ് ഇത്രയും രോഗികളുടെ സ്കാനിങ് നടത്താനായത്. രോഗികൾക്ക് സ്കാനിങ്ങിനായി തീയതി നൽകുന്നത് വേഗത്തിലാക്കാനും പുതിയ മെഷീനുകളുടെ ലഭ്യത വഴി സാധ്യമായിട്ടുണ്ട്. സ്കാനിങ് വിഭാഗത്തിൽ സേവനം ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. രോഗികൾക്ക് വേഗത്തിൽ സ്കാനിങ്ങും അനുബന്ധ പരിശോധനകളും നടത്താൻ സാധിച്ചത് നേട്ടമാണ്.
സ്കാനിങ് തീയതി ലഭിക്കുന്നതിന് നിരവധി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നേരത്തെയുണ്ടായിരുന്നത്. അത് പരിഹരിക്കുന്നതിന് കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് ശ്രമമാരംഭിച്ചതെന്നും അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.