സാം​സ കേ​ര​ള ഘ​ട​കം കു​ടും​ബ സം​ഗ​മം

സാം​സ കേ​ര​ള ഘ​ട​കം കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

മ​നാ​മ: സാം​സ ബ​ഹ്റൈ​ൻ കേ​ര​ള ഘ​ട​കം കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും വ​ട​ക​ര​യി​ൽ ന​ട​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ സ​മേ​തം പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

സാം​സ മു​ൻ പ്ര​സി​ഡ​ന്റ് ജി​ജോ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഘ​ട​കം ക​ൺ​വീ​ന​ർ മോ​ഹ​ന​ൻ തൃ​ശൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാം​സ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ഹി, സെ​ക്ര​ട്ട​റി എ.​വി. അ​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ റി​യാ​സ് ക​ല്ല​മ്പ​ലം, സി.​കെ. ബാ​ബു മ​ല​പ്പു​റം, വ​നി​ത വി​ഭാ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ് സ​റീ​ന ഹം​സ, നി​ർ​മ​ല ജേ​ഖ​ബ്, മ​നീ​ഷ്, സ​തീ​ഷ് പൂ ​മ​ന​ക്ക​ൽ, വി​നീ​ത് മാ​ഹി, ജേ​ഖ​ബ് കൊ​ച്ചു​മ്മ​ൻ, മു​ര​ളീ​കൃ​ഷ്ണ​ൻ, ഷി​റോ​സ് ലാ​ൽ, രാ​ജീ​വ​ൻ ക​ണ്ണൂ​ർ, സു​ജ​മോ​ഹ​ൻ റീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഞ്ചാ​മ​ത് പ്രേ​മ ബാ​ബു​രാ​ജ് മെ​മ്മോ​റി​യ​ൽ എ​ജു​ക്കേ​ഷ​ന​ൽ എ​ൻ​ഡോ​വ്മെ​ന്റും ല​ക്ഷ്മി​കു​ട്ടി​യ​മ്മ കാ​ഷ് അ​വാ​ർ​ഡും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശി​വ​പ്രി​യ അ​നൂ​പി​ന് (സാം​സ കു​ടും​ബാം​ഗ​മാ​യ അ​നൂ​പി​ന്റെ മ​ക​ൾ) ന​ൽ​കി.

ബി.​ടെ​ക് റോ​ബോ​ട്ടി​ക് ആ​ൻ​ഡ് ഓ​ട്ടോ​മാ​ഷ​ൻ സ്ട്രീ​മി​ൽ കേ​ര​ള ടെ​ക്നി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ര​ണ്ടാം റാ​ങ്കോ​ടെ പാ​സാ​യ അ​ൻ​ഷു​ൽ രാ​ജി​നെ (സാം​സ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കു​യി​മ്പി​ൽ വ​ത്സ​രാ​ജി​ന്റെ മ​ക​ൻ) ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ സാം​സ മു​ൻ പ്ര​സി​ഡ​ന്‍റ് വ​ത്സ​രാ​ജ​ൻ കു​യി​മ്പി​ൽ സ്വാ​ഗ​ത​വും ഷി​റോ​സ് ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ത്തി.

Tags:    
News Summary - Samsa Kerala wing family meet and Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.