മനാമ: തായ്ലൻഡിലെ ഇന്റർനാഷനൽ ട്രേഡ് പ്രമോഷൻ വകുപ്പ്, വാണിജ്യ മന്ത്രാലയം, എന്നിവയുടെ സഹകരണത്തോടെ മെഗാമാർട്ടിൽ തായ് ഫുഡ് ഫെസ്റ്റിവൽ തുടങ്ങി. മെഗാമാർട്ട് സഗയയിൽ നടന്ന ചടങ്ങിൽ താ യ്ലൻഡ് എംബസി ചാർജ് ദ അഫയേഴ്സ് നുട്ടപത് ചുമ്നിജാരകിജ് ഉദ്ഘാടനം ചെയ്തു.
മെഗാ മാർട്ട് ജനറൽ മാനേജർ അനിൽ നവാനി, തായ് ട്രേഡ് സെന്റർ, മിഡിലീസ്റ്റ് ഡയറക്ടർ പിടിചൈ രതനാനക, അൽ ഹയാത്ത് മാളിന്റെ മാനേജിങ് ഡയറക്ടർ ഡോ. ഫാദൽ, അൽ ഹയാത്ത് മാൾ മാനേജർ അലി ഹസൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പലചരക്ക് സാധനങ്ങൾക്കും 25ശതമാനം കിഴിവ് ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലഭിക്കും.
പ്രമോഷൻ സെപ്റ്റംബർ 30ന് അവസാനിക്കും. സെഗയ്യ, ജുഫൈർ, അംവാജ്, ബുസൈത്തീൻ, റിഫ, സാർ എന്നീ മെഗാമാർട്ട് ശാഖകളിൽ പ്രമോഷൻ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.