പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ; നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച 20കാ​ര​ൻ അ​റ​സ്റ്റി​ൽ

മ​നാ​മ: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ പ​ണം ഇ​ര​ട്ടി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച ഇ​രു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ലി​യ ലാ​ഭ​മു​ണ്ടാ​കു​​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യ​ത്.

വി​ശ്വ​സി​പ്പി​ക്കാ​നാ​യി ഗ​ണ്യ​മാ​യ തു​ക കാ​ണി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്‌​മെ​ന്റ് ഉ​ണ്ടാ​ക്കി കാ​ണി​ക്കു​ക​യും ചെ​യ്തു. പ​ണം വാ​ങ്ങി​യ​ശേ​ഷം ലാ​ഭ​മൊ​ന്നും ന​ൽ​കി​യി​ല്ല.

മു​ട​ക്കി​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കെ​തി​രെ ഒ​ന്നി​ല​ധി​കം പേ​ർ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ്യാ​ജ വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി വ്യ​ക്തി​ക​ളെ ക​ബ​ളി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ക​ഫേ​യി​ൽ​വെ​ച്ച് ക​ണ്ടു​മു​ട്ടി​യ​യാ​ളെ 40,000 ദീ​നാ​ർ ബാ​ല​ൻ​സ് കാ​ണി​ക്കു​ന്ന ഒ​രു വ്യാ​ജ അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്‌​മെ​ന്റ് കാ​ണി​ച്ച് വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Tags:    
News Summary - Doubling money- 20-year-old arrested for defrauding several people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.