എ​സ്.​എ​ൻ.​സി.​എ​സ് വി​ദ്യാ​ഭ്യാ​സ ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

ശ്രീ ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി വി​ദ്യാ​ഭ്യാ​സ ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

മ​നാ​മ: ശ്രീ ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഉ​പ​വി​ഭാ​ഗ​മാ​യ വി​ദ്യാ​ഭ്യാ​സ ഫോ​റ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷ​വും എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു.

മു​ഖ്യാ​തി​ഥി​യാ​യ ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​രു​ൺ കു​മാ​ർ ശ​ർ​മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഫോ​റം ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ ഡോ. ​അ​നു​പ​മ പ്ര​ശാ​ന്ത് സ്വാ​ഗ​തം അ​റി​യി​ച്ചു. ക​ൺ​വീ​ന​ർ ര​മ്യ ശ്രീ​കാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ​ഹ്റൈ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്ന് എ​സ്.​എ​ൻ.​സി.​എ​സ് മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ നി​ന്നു​മു​ള്ള 42ഓ​ളം അ​ധ്യാ​പ​ക​രെ സ​ർ​ട്ടി​ഫി​ക്ക​റ്റും പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ ഡി. ​കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. ശ്രീ​കാ​ന്ത് വി​ദ്യാ​ഭ്യാ​സ ഫോ​റം മു​ഖ്യ ഉ​പ​ദേ​ശ​ക​ൻ സു​രേ​ഷ് ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സു​ചി​ത്ര ബി​ജു അ​വ​താ​ര​ക​യാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഫോ​റം സെ​ക്ര​ട്ട​റി ബി​ജു ച​ന്ദ്ര​ൻ ന​ന്ദി അ​റി​യി​ച്ചു. ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

Tags:    
News Summary - Inauguration of Sri Narayana Cultural Society Education Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.