മനാമ: സനദിലെ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ പരിഗണിക്കവേ മാതാവ് ജഡ്ജിക്കുമുന്നിൽ ബോധരഹിതയായി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അവർ പറഞ്ഞു.
കൊലയാളി തന്റെ മകളെ മാത്രമല്ല കൊലപ്പെടുത്തിയത്, മറിച്ച് കുടുംബത്തിലെ മുഴുവനാളുകളെയുമാണ്. തന്റെ മകൾ പഠിച്ച് അഭിഭാഷകയാകണമെന്ന് മോഹിച്ചിരുന്നതാണ്. അത്യാവശ്യത്തിനല്ലാതെ വീട്ടിന് വെളിയിൽ പോകാത്ത പ്രകൃതമായിരുന്നു അവൾക്കുണ്ടായിരുന്നതെന്നും കണ്ണീർ വാർത്തുകൊണ്ട് മാതാവ് ബോധിപ്പിച്ചു.
2021വരെ പ്രത്യേക രോഗമൊന്നുമില്ലാത്ത അവൾക്ക് പിന്നീട് വിഷാദ രോഗം പിടിപെടുകയായിരുന്നു. ഒന്നു ചെറുത്തുനിൽക്കാൻ പോലുമാകാതെയാണ് അവളുടെ ജീവൻ തട്ടിയെടുത്തത്. സാക്ഷികളിലൊരാൾ കഴിഞ്ഞ രണ്ട് സിറ്റിങ്ങുകളിൽ ഹാജരാകാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.