മനാമ: സൗദി മന്ത്രിസഭാംഗം പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ ് അൽ സഉൗദ് സഫ്രിയ പാലസിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ സന്ദർശിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സൗദി മന്ത്രിക്കൊപ്പം പ്രതിനിധി സംഘവുമുണ്ടായിരുന്നു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഉൗദിെൻറ ആശംസകൾ മന്ത്രി ഹമദ് രാജാവിന് കൈമാറി.
സൗദി മന്ത്രിയെ സ്വാഗതം ചെയ്ത ഹമദ് രാജാവ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഉൗദിനും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സുഉൗദ് എന്നിവർക്കുള്ള പ്രത്യഭിവാദ്യവും കൈമാറി. സൗദി ജനതക്ക് ക്ഷേമ െഎശ്വര്യം നേരുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ സഹകരണവും സൗഹൃദവും എടുത്തുപറയുകയും വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.