മനാമ: കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക- സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് പൊതുകൂട്ടായ്മ രൂപപ്പെടുത്തി. സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ചെയർമാനും നജീബ് കടലായി, കെ.ടി. സലീം എന്നിവർ വൈസ് ചെയർമാൻമാരുമാണ്.
സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടന്ന പ്രവാസി സമൂഹത്തിലെ നാനാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത യോഗത്തിലാണ് കൂട്ടായ്മ രൂപവത്കരിച്ചത്. സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈതാരത്ത്, ബഷീർ അമ്പലായി, ഇ.വി. രാജീവൻ, പ്രദീപ് പുറവങ്കര, ഹാരിസ് പഴയങ്ങാടി, ബാബു മാഹി, അൻവർ വയനാട്, നിസാർ ഉസ്മാൻ, സാനി പോൾ, രജീഷ് ഒഞ്ചിയം, മജീദ് തണൽ, റഷീദ് മാഹി, സിറാജ് മഹമൂദ്, റഫീഖ് അബ്ദുല്ല, രാമത്ത് ഹരിദാസ്, ഫൈസൂക്, മനോജ് വടകര, സജിത്ത് വടകര, ബദറുദ്ദീൻ പൂവാർ, ജാഫർ മൈതാനി, നൗഷാദ് പൂനൂർ, അൻവർ കണ്ണൂർ, രാജീവ് വെള്ളിക്കോത്ത്, രഞ്ജിത്ത് കൂത്തുപറമ്പ്, അനീസ്, ഷറഫ് കടവൻ തുടങ്ങിയവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. കണ്ണൂർ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി സംഘടനാനേതാക്കളും സാമൂഹികപ്രവർത്തകരും കണ്ണൂർ എയർപോർട്ടിന് നേരേ നടക്കുന്ന ഭരണകൂട അവഗണനക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
സാമൂഹിക പ്രവർത്തകരായ രാമത്ത് ഹരിദാസ് ബദറുദ്ദീൻ പൂവാർ, കെ.ടി. സലീം, പ്രദീപ് പുറവങ്കര, ഫ്രാൻസിസ് കൈതാരത്ത്, ഹാരിസ് പഴയങ്ങാടി, ഇ.വി. രാജീവൻ, ബാബു മാഹി, അമൽ ദേവ് ഒ.കെ., റഫീക് അബ്ദുല്ല തുടങ്ങിയവർ കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായ നിർദേശങ്ങൾ രേഖപ്പെടുത്തി. തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാറുകൾ, എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ മുന്നിലേക്ക് പ്രവാസലോകത്തിന്റെ ശബ്ദം എത്തിക്കാനും പോയന്റ് ഓഫ് കോൾ പദവിയിലൂടെ കൂടുതൽ വിമാനങ്ങൾ അനുവദിപ്പിക്കാനും എയർപോർട്ടിന് സമീപത്ത് വേണ്ട മറ്റ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമ്മർദം ശക്തമാക്കാനും തീരുമാനിച്ചു.
അഡ്ഹോക് കമ്മിറ്റി കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച രൂപവത്കരണയോഗത്തിൽ രാമത്ത് ഹരിദാസ് സ്വാഗതവും ബദറുദ്ദീൻ പൂവാർ നന്ദിയും പറഞ്ഞു. സി.കെ. രാജീവൻ, ഷാജി മൂതല, സാനി പോൾ, പ്രവീൺ മേൽപത്തൂർ, അഹമ്മദ് സമീർ, നജീബ് കടലായി, രജീഷ് പി.എം, മനോജ് വടകര, എ.സി.എ. ബക്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.