വൈ​ദ്യു​തി ഉ​പ​​ഭോ​ഗം കു​റ​ക്കാ​ൻ പ​ദ്ധ​തി

മ​നാ​മ: പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​​ഭോ​ഗം കു​റ​ക്കാ​നും അ​തു​വ​ഴി കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​തോ​ത് ചു​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​യ ‘ക​ഫാ​അ​ത്​’ സം​ബ​ന്ധി​ച്ച വൈ​ദ്യു​തി, ജ​ല കാ​ര്യ ​മ​ന്ത്രി​യു​ടെ മെ​മ്മോ​റാ​ണ്ടം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. പ്രാ​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​ക്ക്​ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ൽ ഇ​തി​ന് തു​ട​ക്ക​മി​ടും. ഷെ​യ​റി​ങ്​ അ​ക്ക​മ​ഡേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി​യു​ടെ ക​ര​ടി​ന്​ അം​ഗീ​കാ​ര​മാ​യി.

സി​ക്കി​ൾ സെ​ൽ അ​നീ​മി​യ, ബീ​റ്റ ത​ല​സീ​മി​യ രോ​ഗി​ക​ൾ​ക്ക്​ കാ​സ്​​ഗെ​വി (എ​ക്​​സ- സെ​ൽ) ചി​കി​ത്സ​ക്കാ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ കാ​ബി​ന​റ്റ്​ ച​ർ​ച്ച ചെ​യ്​​തു. ഈ ​രോ​ഗി​ക​ൾ​ക്ക്​ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും കാ​ബി​ന​റ്റ്​ വ്യ​ക്​​ത​മാ​ക്കി. ഫി​നാ​ൻ​ഷ്യ​ൽ ആ​ക്​​ഷ​ൻ ടാ​സ്​​ക്​ ​​േഫാ​ഴ്​​സ്​ ശി​പാ​ർ​ശ​ക​ൾ പി​ന്തു​ട​രാ​ൻ ബ​ഹ്​​റൈ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​മ്മോ​​റാ​ണ്ടം ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​മ​ർ​പ്പി​ക്കു​ക​യും അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്​​തു.

വി​നോ​ദ സ​ഞ്ചാ​രം, അ​റ്റ​കു​റ്റ​പ്പ​ണി, ഇ​ന്ധ​നം നി​റ​ക്ക​ൽ, എ​ക്​​സി​ബി​ഷ​നു​ക​ളി​ൽ പ​​ങ്കെ​ടു​ക്ക​ൽ എ​ന്നി​വ​ക്കാ​യി ബ​ഹ്​​റൈ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ലു​ക​ൾ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട്​ അ​വ​ത​രി​പ്പി​ച്ചു. ​ദേ​ശീ​യ ബാ​ലാ​വ​കാ​ശ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ത്തി​​ന്റെ ക​ര​ട്​ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ച​ർ​ച്ച ന​ട​ന്നു.

Tags:    
News Summary - Scheme to Reduce Electricity Consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.