മന്ത്രിസഭ യോഗം: സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത് താ​ല്‍ക്കാ​ലി​ക​മാ​യി നീ​ട്ടി​വെ​ക്കും

മ​നാ​മ: സ്​​കൂ​ളു​ക​ളി​ല്‍ പ​ഠ​നം ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കാ​നു​ള്ള നി​ര്‍ദേ​ശ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ല്‍ ഓ​ഫ്​​ലൈ​നാ​യി പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ​യെ​ടു​ത്ത തീ​രു​മാ​നം താ​ല്‍ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ന്ന​തി​നാ​ണ് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യ​ത്. ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ ദൂ​ര​ത്തേ​ക്ക് മാ​റ്റാ​നു​ള്ള കോ​വി​ഡ് -19 പ്ര​തി​രോ​ധ സ​മി​തി​യു​ടെ നി​ര്‍ദേ​ശ​ത്തി​നും അം​ഗീ​കാ​രം ന​ല്‍കി.

കോ​വി​ഡ് വാ​ക്​​സി​ന്‍ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന സ്വ​ദേ​ശി​ക​ള്‍ക്കും പ്ര​വാ​സി​ക​ൾ​ക്കും മ​ന്ത്രി​സ​ഭ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍വ​ഹി​ക്കാ​നും കോ​വി​ഡി​നെ തു​ട​ച്ചു​നീ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന പി​ന്തു​ണ ആ​ശാ​വ​ഹ​മാ​ണ്. മ​നു​ഷ്യ​ത്വ​വും കാ​രു​ണ്യ​വും സ​ഹ​ജീ​വി​സ്നേ​ഹ​വു​മാ​ണ് ബ​ഹ്റൈ​ന്‍ ജ​ന​ത​യു​ടെ ക​രു​ത്തെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ര​ജി​സ്ട്രേ​ഷ​നു​ള്ള തി​ര​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും കി​രീ​ടാ​വ​കാ​ശി വി​ല​യി​രു​ത്തി.

ഫ​ല​സ്​​തീ​ന്‍ ഭൂ​മി ഇ​സ്രാ​യേ​ലി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി യു.​എ​സ് മ​ധ്യ​സ്ഥ​ത​യി​ല്‍ യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​റി​നെ മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു.ച​രി​ത്ര​പ​ര​മാ​യ ഈ ​ക​രാ​ര്‍ വ​ഴി മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വി​ല​യി​രു​ത്തി. യു.​എ.​ഇ​ക്ക് നേ​രെ ഇ​റാ​െൻറ ഭീ​ഷ​ണി ചെ​റു​ക്കു​ന്ന​തി​നും മേ​ഖ​ല​യു​ടെ താ​ല്‍പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​രാ​ര്‍ വ​ഴി​യൊ​രു​ക്കും. അ​യ​ല്‍രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളെ മ​ന്ത്രി​സ​ഭ വി​മ​ര്‍ശി​ച്ചു.

സൗ​ദി​ക്കു​നേ​രെ ഹൂ​തി വി​മ​ത​രു​ടെ മി​സൈ​ലാ​ക്ര​മ​ണ​ത്തെ യോ​ഗം അ​പ​ല​പി​ച്ചു. ഇ​റാ​ഖി​ലെ സൈ​ദ​ഖാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ തു​ര്‍ക്കി ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തെ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ അ​പ​ല​പി​ച്ചു. ഇ​റാ​ഖ് അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യാ​ണ് ഇ​തി​നെ ക​രു​തു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ​ക​ള്‍ പാ​ലി​ക്കാ​നും അ​യ​ല്‍രാ​ഷ്​​ട്ര​ങ്ങ​ളോ​ട് സൗ​ഹൃ​ദ​ത്തി​ല്‍ വ​ര്‍ത്തി​ക്കാ​നും തു​ര്‍ക്കി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഓ​ര്‍മ​പ്പെ​ടു​ത്തി. ഹെ​ല്‍ത്ത്​ സെൻറ​റു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്​​ട​ര്‍മാ​ര്‍ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും മാ​സ്​​ക്​ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി. കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ത്തി​നും അം​ഗീ​കാ​രം ന​ല്‍കി.

ഹി​ജ്റ പു​തു​വ​ര്‍ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​ര്‍ക്കും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും മ​ന്ത്രി​സ​ഭ ആ​ശം​സ നേ​ര്‍ന്നു. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള്‍ സെ​ക്ര​ട്ട​റി ഡോ. ​യാ​സി​ര്‍ ബി​ന്‍ ഈ​സ അ​ന്നാ​സി​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.