മനാമ: വെസ്റ്റ് റിഫ ഇൻറർനാഷണൽ ഗേൾസ് സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചതായി, നിർമ്മാണ, മുൻസിപ്പാലിറ്റീസ്, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കൺസ്ട്രക്ഷൻ പ്രോജക്ട് ഡയറക്ടർ മറിയം അബ്ദുല്ല ആമീൻ അറിയിച്ചു. 787,639 ബി.ഡിയുടെ തുകയാണ് വകയിരുത്തിയിരിക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സ്കൂളുകളുടെ നിലവിലെ വിപുലീകരണത്തിനൊപ്പം വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിയുന്നത്ര വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ താമസസ്ഥലങ്ങളോട് അടുത്ത് സ്കൂളുകൾ യാഥാർഥ്യമാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്.
സൗകര്യപ്രദവും ആകർഷകവുമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ആവശ്യമായ കെട്ടിട രൂപകൽപ്പന പരിഗണിച്ചിട്ടുണ്ടെന്നും മറിയം അബ്ദുല്ല കൂട്ടിച്ചേർത്തു. 2238 ചതുരശ്ര മീറ്റർ സ്ഥലത്ത് മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിൽ മൊത്തം 16 ക്ലാസുകൾ ഉദ്ദേശിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസ ഉപകരണങ്ങളും സേവന സൗകര്യങ്ങളും ഉറപ്പുവരുത്തുകയും ചെയ്യും. കുടുംബ വിദ്യാഭ്യാസം, കലാവിഷയങ്ങൾ എന്നിവയും കുട്ടികൾക്ക് അഭ്യസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രത്യേക ശാരീരിക അവസ്ഥകളിലും ക്ലാസിലേക്ക് എത്താൻ ആവശ്യമായ പ്രവേശന സൗകര്യങ്ങളും എസ്കവേറ്ററുകളും ഇതിനൊപ്പം വിശ്രമ മുറികളും പ്രത്യേകതകളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.