മനാമ: ബഹ്റൈനിലെ ആദ്യ കടല്‍ ശുചീകരണ പരിപാടി പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. യു.എന്‍ പരിസ്ഥിതി സമിതി, കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം, കോസ്റ്റ് ഗാര്‍ഡ് എന്നിവ സഹകരിച്ചാണ് ഇത് നടപ്പാക്കുക. ആഴക്കടല്‍ ശുചീകരണത്തിന് മുങ്ങല്‍ വിധഗ്ധരെയും ഉപയോഗപ്പെടുത്തും. ‘ശുദ്ധ കടല്‍’ എന്ന തലക്കെട്ടില്‍ യു.എന്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാന്‍ ബഹ്റൈന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പദ്ധതികളുമായി കൗണ്‍സില്‍ മുന്നോട്ട് പോകും. രാജ്യത്തെ പരമ്പരാഗത മുത്തുവാരലടക്കമുള്ളവയെ സജീവമാക്കുന്നതിനും കടല്‍ സമ്പത്ത് നിലനിര്‍ത്തുന്നതിനൂമുള്ള പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്. കടല്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്ന സന്നദ്ധ സേവകരായ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം സംഘടിപ്പിച്ചു.
എല്ലാ മാലിന്യങ്ങളില്‍ നിന്നും കടലിനെ ശുദ്ധീകരിച്ചെങ്കില്‍ മാത്രമേ അത് നിലനില്‍ക്കുകയുള്ളുവെന്നും ഇതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള രൂപരേഖക്ക് ഗവൺമെൻറ് തലത്തിൽ മാസങ്ങൾക്ക് മുെമ്പ രൂപരേഖ തയ്യാറാക്കിയിരുന്നു. സുപ്രീം കൗൺസിൽ േഫാർ എൻവിറോൺമെൻറി (എസ്.സി.ഇ) ലെ മുതിർന്ന പരിസ്ഥിതിക വിദഗ്ധൻ അലി മൻസുർ അടുത്തിടെ ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ ബഹ്റൈൻ സ്വാഭാവിക സമുദ്ര വിഭവങ്ങളുടെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെ
ഇക്കാര്യം അറിയിച്ചിരുന്നു. ബഹ്റൈനിലെ ആറ് കരുതൽ സമുദ്ര ഭാഗങ്ങൾക്ക് മലീനീകരണം ഭീഷണിയാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കടലിലേക്ക് കടന്നുള്ള പ്രവർത്തനങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ വരും വർഷങ്ങളിൽ സമുദ്രത്തിൽ പ്രകൃതി നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പദ്ധതിയും തയ്യാറാക്കപ്പെടുന്നുണ്ട്.
ടുബ്ലി തീരമേഖലയിൽ രങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കും. അറാദ് മേഖലയിലും മരങ്ങൾ ധാരാളം വച്ചുപിടിപ്പിക്കും. ഫ്ലെമിേങ്കാ േപാലുള്ള പക്ഷികളെ ആകർഷിക്കാനാണിത്. വിവിധ പക്ഷികൾ, മത്സ്യം, സസ്യങ്ങൾ, മറ്റു സമുദ്ര ജീവികൾ എന്നിവയുടെ ആവാസ കേന്ദ്രമാണ് സമുദ്രം. സമുദ്ര ശുചീകരണത്തിനും പ്ലാസ്റ്റികിൽ നിന്നും സമുദ്രങ്ങളെ രക്ഷിക്കാനും ഉള്ള പദ്ധതികളിൽ അണിചേരാൻ യു.എന്നുമായി ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻറ് ചീഫ് എക്സിക്യൂട്ടീവ് മാർച്ച് ആദ്യവാരത്തിൽ ഒപ്പുവെച്ചിരുന്നു. ബഹ്റൈൻ ഉൾപ്പെടെ 41 രാജ്യങ്ങളാണ് യു.എന്നുമായി ഇൗ പദ്ധതിയിൽ ഒപ്പുവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.