മനാമ: ഓറ ആര്‍ട്സ് സെന്റര്‍ കുട്ടികൾക്കായി സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. ബഹ്റൈന്‍ പൊലീസ് വിഭാഗത്തിന്റെ വിവിധ മേഖലകളിലെ ഓഫിസര്‍മാര്‍ ഓറ ആര്‍ട്സ് സെന്ററിലെത്തിയാണ് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തിയത്.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഫോളോ അപ് ഡയറക്ടര്‍ യൂസഫ് ലോറി, വിവിധ രാജ്യങ്ങളുടെ എംബസി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓറ ആര്‍ട്സ് സെന്ററില്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു. ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, മോനി ഒടിക്കണ്ടത്തില്‍ തുടങ്ങിയവരും പങ്കെടുത്തു. ഓറ അര്‍ട്സ് ചെയര്മാന് മനോജ് മയ്യന്നൂര്‍, ഡയറക്ടര്‍മാരായ വൈഷ്ണവ് ദത്ത്, വൈഭവ് ദത്ത്, സ്മിത മയ്യന്നൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി.
കെ.ടി.കെ അര്ജുന്, സുന്ദര്‍ ബിസ്വകര്മ, ശ്രീവിബ ഹെഗ്ഡെ, ഇര്ഫാന്, ബിസ്വജിത്, കെ.ഐ. ഇര്‍ഫാന, സ്റ്റെനിന്, വിഷ്ണു അബി, മുഹമ്മദ് സെയ്ദ്, ക്രിസ്, ആന്‍സി ഡാനിയല്‍, പ്രകാശ് യോഗ, സണ്ണി അസര്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.