മനാമ: ജി.സി.സിയിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ 'ലുലു ഇൻറർനാഷനൽ' എക്സ്ചേഞ്ച് 'സ്മാർട്ടായി അയക്കൂ; സ്മാർട്ടായി നേടൂ' കാമ്പയിന് തുടക്കം കുറിച്ചു. ആകർഷകമായ സമ്മാനങ്ങളാണ് മൂന്നുമാസത്തെ ഇൗ കാമ്പയിനിലൂടെ ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് നൽകുന്നത്.ലുലു എക്സ്ചേഞ്ച് ശാഖകൾ വഴിയോ ലുലു മണി മൊബൈൽ ആപ് വഴിയോ പണമയക്കുന്നവർക്ക് നറുക്കെുപ്പിലൂടെ നിരവധി സമ്മാനങ്ങൾ ലഭിക്കും.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയാണ് സമ്മാന പദ്ധതിയുടെ കാലാവധി. അയക്കുന്ന തുകക്ക് കുറഞ്ഞ പരിധി വെച്ചിട്ടില്ല. ലുലു മണി ആപ്പ് വഴി പണമയക്കുന്നവർക്ക് സമ്മാനം നേടാൻ ഇരട്ടി അവസരമുണ്ടാകും. ഒാരോ ഇടപാടിനും ഇവർക്ക് രണ്ട് നറുക്കെടുപ്പ് ടിക്കറ്റ് ലഭിക്കും.
സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നവംബർ മൂന്നിന് റിഫ ലുലു ഹൈപ്പർമാർക്കറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ മൂന്നിന് ഹിദ്ദ് ലുലു ഹൈപ്പർമാർക്കറ്റിലും അവസാനത്തെ നറുക്കെടുപ്പ് 2021 ജനുവരി അഞ്ചിന് ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റിലും നടക്കും.
മാക് ബുക്ക് പ്രോ, സാംസങ് നോട്ട് 20 അൾട്രാ, സാംസങ് 55 ഇഞ്ച് എൽ.ഇ.ഡി ടി വികൾ, െഎ പാഡുകൾ, സാംസങ് സ്മാർട്ട് വാച്ചുകൾ, കാനൻ ഇ.ഒ.എസ് എം 10 കാമറകൾ, സോണി സൗണ്ട്ബാറുകൾ, 20 ദിനാർ മൂല്യമുളള ലുലു വൗച്ചറുകൾ എന്നിവയാണ് സമ്മാനങ്ങളായി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് lulu.app.link/LuLuMoneyApp സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.