മനാമ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക േപ്ല സംവിധാനമേർപ്പെടുത്തുമെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. അമാകിൻ കമ്പനിയുമായി സഹകരിച്ച് സൽമാനിയ വാട്ടർ ഗാർഡൻ പാർക്കിലാണ് ഇത് ഏർപ്പെടുത്തുകയെന്ന് മുനിസിപ്പൽ ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി വ്യക്തമാക്കി.
മാനസിക വെല്ലുവിളി നേരിടുന്നവർക്ക് അനുയോജ്യമായ വിനോദ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക. 650 ചതുരശ്ര മീറ്ററിലാണ് സംവിധാനമൊരുക്കുകയെന്ന് അമാകിൻ കമ്പനി ചീഫ് എക്സിക്യൂട്ടിവ് താരിഖ് അലി അൽജൗദർ വ്യക്തമാക്കി.
കൂടുതൽ സുരക്ഷ സംവിധാനങ്ങളും ഇവിടെ ഒരുക്കും. സിത്ര വാക്വേ, ഉമ്മുൽ ഹസം പാർക്ക് എന്നിവിടങ്ങളിൽ നേരത്തെ കാപിറ്റൽ മുനിസിപ്പാലിറ്റി ഇത്തരം സംവിധാനമേർപ്പെടുത്തിയിരുന്നു. പദ്ധതിക്ക് സാമൂഹിക പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് മറ്റ് പാർക്കുകളിലേക്കും ഇത് വ്യാപിപ്പിക്കാനൊരുങ്ങുന്നതെന്ന് മുനിസിപ്പൽ ഡയറക്ടർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.