മനാമ: ഡോ. ചേതൻ കെ. ഷെട്ടി ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ സേവനം പുനരാരംഭിച്ചു. ജനറൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തുളു, കന്നട എന്നീ ഭാഷകൾ കൈകാര്യംചെയ്യും. ഇന്ത്യ, മാലദ്വീപ്, കെനിയ, ബഹ്റൈൻ എന്നിവിടങ്ങളിലായി 28 വർഷത്തെ പ്രവർത്തന പരിചയവുമുണ്ട്.
മൂന്ന് വർഷം ദാർ അൽ ഷിഫയിൽ പ്രവർത്തിച്ച ഇദ്ദേഹം ഒരിടവേളക്കു ശേഷമാണ് പുതുതായി ആരംഭിച്ച ദാർ അൽ ഷിഫയുടെ ഹൂറ ബ്രാഞ്ചിൽ സേവനമാരംഭിച്ചത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഹിദ്ദ് ശാഖയിലും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹൂറ ശാഖയിലും ഇദ്ദേഹത്തിെന്റ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.