മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുറയാൻ വഴി തെളിയുന്നു. കൂടുതൽ വിമാനക്കമ്പനികൾ സർവിസ് ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്തതോടെയാണ് യാത്രക്കാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങുന്നത്.നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ, എമിറേറ്റ്സ്, ൈഫ്ല ദുബൈ എന്നിവയാണ് കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് സർവിസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസും ഗൾഫ് എയറും നേരിട്ട് സർവിസ് നടത്തുേമ്പാൾ എമിറേറ്റ്സും ൈഫ്ല ദുബൈയും ദുബൈ വഴി കണക്ഷൻ സർവിസാണ് നടത്തുന്നത്.
ൈഫ്ല ദുബൈയിൽ വരുന്നവർക്ക് ദുബൈ വിസ വേണമെന്ന നിബന്ധന തിരിച്ചടിയായിരുന്നെങ്കിലും ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റ്സിന് ആദ്യം മുതൽ തന്നെ ദുബൈ വിസ ഇല്ലാതെ വരാൻ കഴിയുമായിരുന്നു. എയർ അറേബ്യ 19 മുതൽ കേരളത്തിൽനിന്ന് കണക്ഷൻ സർവിസ് നടത്തും. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഷാർജയിൽനിന്ന് ബഹ്റൈനിലേക്ക് യാത്ര നടത്തുന്നത്. ഇൗ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് എയർ അറേബ്യ സർവിസ് ഷാർജയിലേക്കുണ്ട്. 100 ദീനാറിനടുത്ത് നിരക്കിൽ ഇൗ വിമാനത്തിൽ ബഹ്റൈനിലെത്താം. അതേസമയം, ഷാർജയിൽ 10 മണിക്കൂറോളം കാത്തിരിക്കണം എന്നത് യാത്രക്കാർക്ക് അൽപം പ്രയാസം സൃഷ്ടിക്കുന്നതാണ്. എന്നാൽ, ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോകുേമ്പാൾ രണ്ട് മണിക്കൂറോളം കാത്തിരുന്നാൽ മതി. ൈഫ്ല ദുബൈക്കും 100 ദീനാറിനടുത്ത് നിരക്കിൽ കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് വരാം.
ബുധനാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടുനിന്ന് 29,992 രൂപക്ക് (ഏകദേശം 153 ദിനാർ) ടിക്കറ്റ് ലഭ്യമായിരുന്നു. 202 ദീനാറിനടുത്ത് നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് ഇത്രയും കുറഞ്ഞത്. യാത്രക്കാരുടെ തിരക്ക് കുറഞ്ഞതാണ് നിരക്ക് ഇൗ രീതിയിൽ കുറയാൻ കാരണം. എയർ ഇന്ത്യ എക്സ്പ്രസിെൻറ ജനുവരി മുതലുള്ള ഷെഡ്യൂൾ അടുത്ത ദിവസംതന്നെ വരും. ഇതിൽ നിരക്ക് കുറയുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കോഴിക്കോട്ടുനിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ 174 ദീനാറിലേക്ക് നേരത്തേ തന്നെ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.