മനാമ: ഇദുൽ ഫിത്ർ അവധിക്കാലത്ത് വർണമനോഹരമായ നിരവധി ആഘോഷ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. പലയിടത്തും സൗജന്യപ്രവേശനം എല്ലാവർക്കുമുണ്ട്. മിന്നിത്തിളങ്ങുന്ന വർണപ്രകാശധാരകളും നിറങ്ങളും സംഗീതവും നൃത്തവും ചിരിയുമെല്ലാമായി മികച്ച ഈദ് ആഘോഷം വാഗ്ദാനം ചെയ്യുകയാണ് ടൂറിസം വകുപ്പും ബി.ടി.ഇ.എയും.
ഏപ്രിൽ 10 മുതൽ 15 വരെ മനാമയിലെ അവന്യൂസ് ബഹ്റൈനിൽ എല്ലാ ദിവസവും രാത്രി 7.30 മുതൽ അർധരാത്രി വരെ ലൈറ്റ് ഷോകൾ നടക്കും. രാത്രി മുഴുവൻ മിന്നുന്ന വിളക്കുകളുടെ നൃത്തം കൊണ്ട് അന്തരീക്ഷം നിറയും. ഇവിടെ എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.
ഏപ്രിൽ 11മുതൽ ഏപ്രിൽ 20വരെ മനാമയിലെ സിറ്റി സെന്റർ ബഹ്റൈനിൽ വെച്ച് ലോകപ്രശസ്ത കാർട്ടൂൺ കഥാപാത്രമായ പാപ്പാ സ്മർഫിനെയും മെറി ബ്ലൂ ഗ്യാങ്ങിനെയും കാണാൻ അവസരമുണ്ട്. കുടുംബത്തോടൊപ്പം മനോഹരമായ അനുഭവമായിരിക്കും ഇത്. ധാരാളം രസകരമായ ഗെയിമുകളിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരമുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11വരെ നടക്കും. പ്രവേശനം സൗജന്യമാണ്.
ബുസൈതീനിലെ മുഹറഖ് മോഡൽ യൂത്ത് സെന്റർ തിയറ്ററിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആകർഷകമായ നാടകാനുഭവം ലഭിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചുമുതലാണ് പ്രവേശനം. പ്രദർശനം ആറു മുതൽ 7.15വരെയാണ്.
ടിക്കറ്റ് നിരക്ക് മൂന്നുമുതൽ 20ദിനാർ വരെയാണ്. ടിക്കറ്റുകൾ manama.platinumlist.net-ൽ ലഭിക്കും.
ഏപ്രിൽ 12ന് വൈകീട്ട് ഏഴിന് മനാമയിലെ ഗോൾഡൻ തുലിപ് ഹോട്ടലിൽ സ്റ്റാൻഡ്-അപ് കോമേഡിയൻ ജയ്വിജയ് സച്ചിൻ ഷോ നടക്കും.
സോഷ്യൽ മീഡിയയിൽ അര ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അദ്ദേഹം കോമഡി രംഗത്ത് ലോക പ്രശസ്തനാണ്. ടിക്കറ്റുകൾ അഞ്ചു മുതൽ 10വരെ ദിനാറാണ്. platinumlist.netൽ ടിക്കറ്റുകൾ ലഭിക്കും.
ലോകപ്രശസ്ത ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയുടെ കാഴ്ചകളും ശബ്ദങ്ങളും നിറങ്ങളും ഉൾക്കൊള്ളുന്ന പ്രദർശനം ഏപ്രിൽ 10 മുതൽ ഏപ്രിൽ 20 വരെ ദിയാർ അൽ മുഹറഖിലെ മറാസി ഗാലേറിയയിൽ നടക്കും. പ്രവേശനം സൗജന്യമാണ്.
ബഹ്റൈൻ സാമൂഹിക സംഘടന നേതാക്കളുടെ കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം നേതൃത്വത്തിൽ ബി.കെ.എസ്.എഫ് ഈദ് നൈറ്റ് 2024 എന്ന പേരിൽ ഈദ് ആഘോഷം ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ ഈദ് ദിനത്തിൽ നടക്കും.
രാത്രി ഏഴു മുതലാണ് പരിപാടി. സലിം കോടത്തൂർ, മകൾ ഹന്ന സലിം, നിസാം തളിപ്പറമ്പ്, സിഫ്രാൻ നിസാം, മെഹ്റു നിസാം, മഹ്റിഫ നൂരി നിസാം തുടങ്ങി പ്രശസ്ത ഗായകരുടെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറുക. പ്രവേശനം സൗജന്യമാ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.