ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വാ​സ​ഭൂ​മി​ക ‘ഷെ​ൽ​ട്ട​ർ’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

മ​നാ​മ: പൂ​ർ​ണ​മാ​യും ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച, ആ​ദ്യ ആ​ന്തോ​ള​ജി സി​നി​മ ‘ഷെ​ൽ​ട്ട​ർ’ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ബി.​എം.​സി ഫി​ലിം സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ത്തൊ​ടി ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ജി.​സി.​സി​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ ആ​ന്തോ​ള​ജി സി​നി​മ​യാ​ണ് ‘ഷെ​ൽ​ട്ട​ർ’. നാ​ലു ചെ​റു​സി​നി​മ​ക​ൾ ചേ​ർ​ന്ന ഷെ​ൽ​ട്ട​റി​ൽ പ്ര​ശ​സ്ത​രാ​യ ബ​ഹ്‌​റൈ​നി ന​ട​ന്മാ​രോ​ടൊ​പ്പം ബ​ഹ്റൈ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രും വേ​ഷ​മി​ടു​ന്നു. ബ​ഹ്റൈ​ൻ- ഇ​ന്ത്യ സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ലൂ​ന്നി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും ഷെ​ൽ​ട്ട​റി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

മൂ​ന്നു സി​നി​മ​ക​ളു​ടെ​യും തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ന​ടി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ജ​യാ മേ​നോ​നാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മാ​ത്ര​മ​ല്ല, സ്റ്റേ​യ്ൽ മേ​റ്റ് (stalemate) എ​ന്ന സി​നി​മ​യും സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തും ജ​യാ മേ​നോ​നാ​ണ്. ജ​യാ മേ​നോ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യ ഫേ​സ​സ് ഇ​ൻ ഫേ​സ​സ് (Faces in Phases) എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ജ​യാ മേ​നോ​ന്റെ ഭ​ർ​ത്താ​വും അ​റി​യ​പ്പെ​ടു​ന്ന ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് വ​ട​ക​ര​യാ​ണ്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ക​ലാ​ശ്രീ പു​ര​സ്കാ​ര പ​ട്ടം കി​ട്ടി​യി​ട്ടു​ള്ള ദ​മ്പ​തി​മാ​ർ എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​ർ​ക്കു​ണ്ട്.

ഭൂ​ത​ങ്ങ​ൾ വ​ർ​ത്ത​മാ​ന​ങ്ങ​ളെ വി​ഴു​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ൾ, ഓ​ടി​യൊ​ളി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ സ്തം​ഭി​ച്ചു നി​ൽ​ക്കേ​ണ്ടി​വ​ന്ന ചി​ല മ​നു​ഷ്യ​രു​ടെ ക​ഥ​പ​റ​യു​ന്ന സ്റ്റേ​യ്ൽ മേ​റ്റ് ന​വീ​ന​മാ​യ ജീ​വി​ത​പ​രി​സ​ര​മാ​ണ് ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. ചി​ല മ​നു​ഷ്യ​ർ സ​മ​യോ​ചി​ത​മാ​യി സ്വീ​ക​രി​ക്കു​ന്ന വേ​ഷ​ങ്ങ​ളും നി​ല​നി​ൽ​പി​നാ​യി അ​വ​ർ അ​ണി​യു​ന്ന മു​ഖം​മൂ​ടി​ക​ളും ഫേ​സ​സ് ഇ​ൻ ഫേ​സ​സ് അ​നാ​വ​ര​ണം ചെ​യ്യു​ന്നു. ജ​യ​മേ​നോ​ൻ ര​ച​ന നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ദി ​ലോ​സ്റ്റ് ലാ​മ്പ് (The lost lamb) സൗ​ര​വ് രാ​കേ​ഷാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ങ്കി​ട്ട ബ​ന്ധ​ങ്ങ​ളു​ടെ​യും പ​ങ്കു​വെ​ച്ച അ​നു​ഭ​വ​ങ്ങ​ളു​ടെ​യും മൂ​ല്യം ന​ഷ്ട​പ്പെ​ടു​ത്തി ചി​ല നേ​ര​ങ്ങ​ളി​ൽ ചി​ല​ർ സ്വാ​ർ​ഥ​രാ​കു​മ്പോ​ൾ കൊ​ടു​ക്കേ​ണ്ടി​വ​രു​ന്ന വ​ലി​യ വി​ല​യു​ടെ ക​ഥ​യാ​ണ് ദി ​ലോ​സ്റ്റ് ലാ​മ്പി​ന്റെ പ്ര​മേ​യം.

ലോ​ക്ക്ഡ് (Locked) ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​യ അ​നീ​ഷ്‌ നി​ർ​മ​ല​നാ​ണ് ര​ചി​ച്ച​ത്. ഷോ​ർ​ട്ട്ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ പ്ര​ശോ​ഭ് മേ​നോ​നാ​ണ് സം​വി​ധാ​നം. എ​ന്നി​ലെ എ​ന്നെ തി​രി​ച്ച​റി​യാ​ൻ ഞാ​ൻ എ​ന്ന ഭാ​വം ഇ​ല്ലാ​താ​കേ​ണ്ട​തു​ണ്ട്.

മ​ന​സ്സി​ന്റെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തു ന​മ്മ​ളെ നാം ​തി​രി​ച്ച​റി​യു​ന്ന​താ​ണ് ‘ലോ​ക്ക്ഡ്’ ന്റെ ​പ്ര​മേ​യം. ആ​ധു​നി​ക ജീ​വി​ത പ​രി​സ​ര​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും മു​ന്നോ​ട്ടു​വെ​ക്കു​ക​യും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ പ്ര​ശ്ന​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ക​ഥാ​ത​ന്തു​വാ​ണ് ഷെ​ൽ​ട്ട​റി​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്. ഷെ​ൽ​ട്ട​ർ സി​നി​മ​യു​ടെ മു​ന്നി​ലും പി​ന്ന​ണി​യി​ലു​മാ​യി 300ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്നു. പോ​സ്റ്റ് ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സി​നി​മ ബ​ഹ്റൈ​നി​ലെ എ​പി​ക്സ് തി​യ​റ്റ​റി​ലു​ൾ​പ്പെ​ടെ ഉ​ട​ൻ റി​ലീ​സ് ചെ​യ്യും

Tags:    
News Summary - 'Shelter' Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.