മനാമ: നയനമനോഹര പരിപാടികളോടെ ഷിഫ അല്‍ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകര്‍ന്നു. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ആഘോഷത്തെ വരവേറ്റു. സ്പെഷലിസ്റ്റ് ഇന്റേണിസ്റ്റ് ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണപ്പാട്ടുകളുമായി വേദിയില്‍ എത്തി. സ്പെഷലിസ്റ്റ് ഓര്‍ത്തോപീഡിക് സര്ജന് ഡോ. ടാറ്റ റാവു ബോളിവുഡ് ഹിറ്റുകളും ആലപിച്ചു. കേരളത്തനിമയാര്‍ന്ന ചടുലമായ ചുവടുകളുമായി ജീവനക്കാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റുകൂട്ടി.
സുന്ദരിക്ക് ഒരു പൊട്ട്, സാരി ഡ്രാപ്പിങ്, ലെമണ്‍-സ്പൂണ്‍ റെയ്സ്, ബലൂണ്‍ പൊട്ടിക്കല്‍, ചാക്കിലോട്ടം, ഉറിയടി, കസേരകളി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. വീറും വാശിയും നിറഞ്ഞ വടംവലി മത്സരത്തില്‍ ഡോക്ടര്‍മാരുടെ ടീമും രണ്ടു വനിത ടീമുകളും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരച്ചു. മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ റിസപ്ഷനിസ്റ്റ് ടീമും വനിത വിഭാഗത്തില്‍ നഴ്സിങ് ടീമും വിജയിച്ചു.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന്റെ താഴത്തെ നിലയില്‍ ഒരുക്കിയ ആകര്‍ഷകമായ പൂക്കളം നിരവധി പേരെ ആകര്‍ഷിച്ചു. ആഘോഷങ്ങള്‍ക്ക് സമാപനമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. സി.ഇ.ഒ ഹബീബ് റഹ്മാന്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. സായ് ഗിരിധര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് മജീദ്, ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.