1.ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​നു​ള്ള മെ​മ​ന്റോ ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ റാ​ഷി​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ബി​ന്‍ റാ​ഷി​ദ് 2. പു​ര​സ്‌​കാ​രാ​ർ​ഹ​മാ​യ ദീ​പാ​ല​ങ്കാ​രം 

അ​ല്‍ ഖ​ലീ​ഫ സ​മ്മാ​നി​ക്കു​ന്നു

ദേ​ശീ​യ​ദി​ന ദീ​പാ​ല​ങ്കാ​രം: ഷി​ഫ അ​ല്‍ജ​സീ​റ​ക്ക് ആ​ദ​രം

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ല്‍ ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ന് ആ​ദ​രം. മി​ക​ച്ച ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കി​യ​തി​ന് സ്വ​കാ​ര്യ കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം.

മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ കെ​ട്ടി​ടം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ചു​വ​പ്പും വെ​ള്ള​യും ഇ​ട​ക​ല​ര്‍ന്ന വൈ​ദ്യു​തി​ദീ​പ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ച്ചി​രു​ന്നു. ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​ത്തോ​ടെ​യു​ള്ള അ​ല​ങ്കാ​രം വ​ര്‍ണ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി. ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍ണ​ര്‍ റാ​ഷി​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ബി​ന്‍ റാ​ഷി​ദ് അ​ല്‍ ഖ​ലീ​ഫ​യി​ല്‍നി​ന്ന് ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍ സ​ക്കീ​ര്‍ ഹു​സൈ​നും മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ മൂ​സ അ​ഹ​മ്മ​ദും മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങി.

തു​ട​ര്‍ച്ച​യാ​യ നാ​ലാം വ​ര്‍ഷ​മാ​ണ് ദീ​പാ​ല​ങ്കാ​ര​മ​ത്സ​ര​ത്തി​ല്‍ ഷി​ഫ അ​ല്‍ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍ പു​ര​സ്‌​കാ​രം നേ​ടു​ന്ന​ത്. മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മാ​യി ബ​ഹ്‌​റൈ​ന്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ 19ാം വ​ര്‍ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ് ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെ​ന്റ​ര്‍. ഏ​ഴു നി​ല കെ​ട്ടി​ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സെ​ന്റ​റും മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍ ഡെ​ന്റ​ല്‍പ്രീ എം​പ്ലോ​യ്‌​മെ​ന്റ് മെ​ഡി​ക്ക​ല്‍ സെ​ന്റ​റും പ്ര​വ​ര്‍ത്തി​ക്കു​ന്നു.

ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ക​ണ്‍സ​ൽ​ട്ടി​ന്റെ​യും നാ​ലു സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രു​ടെ​യും ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ലും ഓ​ര്‍ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ത്തി​ലും മൂ​ന്നു വീ​തം സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്. റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ക​ണ്‍സ​ൽ​ട്ട​ന്റും ര​ണ്ട് സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ക​ണ്‍സ​ൽ​ട്ട​ന്റും മൂ​ന്നു സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍മാ​രും പ്ര​വ​ര്‍ത്തി​ക്കു​ന്നു. സി.​ടി സ്‌​കാ​ന്‍, മാ​മോ​ഗ്രാം, എ​ക്കോ-​ടി.​എം.​ടി പ​രി​ശോ​ധ​ന​ക​ളും കോ​വി​ഡ്-19 ആ​ർ.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Shifa Aljazeera medical center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.