‘ശ്രാ​വ​ണം-23’ ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ക​മ്മി​റ്റി ഓ​ഫി​സ് തു​റ​ന്നു. ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ റി​ലീ​സ് ക​ർ​മ​വും സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു. ഇ​രു​നൂ​റി​ൽ​പ​രം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ശ്രാ​വ​ണം-23 ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നേ​ഷ് സാ​സ്‌​കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഓ​ണാ​ഘോ​ഷ​മാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ഗ​സ്ത് മൂ​ന്നി​ന് ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ 29 വ​രെ നീ​ളും. ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി.

Tags:    
News Summary - 'Shravanam-23' office inauguration and poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.