ഹമദ് രാജാവി​ന്റെ സിംഹാസനാരോഹണ രജതജൂബിലി; 457 തടവുകാർക്ക് മാപ്പ്

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി 457 തടവുകാർക്ക് പൊതു മാപ്പ് നൽകി. നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും സാമൂഹിക സഹവർത്തിത്വം പുലർത്താനുമുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പൊതുമാപ്പ്.

തടവുകാരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനഃസംയോജിപ്പിക്കുന്നതിനും രാജ്യ പുരോഗതിക്കും സമൃദ്ധിക്കും കാരണമായ സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാക്കാനുമുള്ള അവസരം നൽകുകയാണ് പൊതുമാപ്പിലൂടെ. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണ് ഈ നടപടി.

Tags:    
News Summary - Silver Jubilee of King Hamad's accession to the throne Amnesty for 457 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT