മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ 10 ദിവസം നീണ്ടു നിൽക്കുന്ന 'സിംസ്-ബി.എഫ്.സി ഓണം മഹോത്സവം 2022' എന്ന പേരിൽ ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ പി.ടി. ജോസഫ് ജനറൽ കൺവീനറായും ജോയ് ഇലവുതിങ്ങൽ ജോ. കൺവീനറായും പോൾ ഉരുവത്ത് സ്പോൺസർഷിപ് കൺവീനറായും റോയ് ജോസഫ് ഓണമഹാസദ്യ കൺവീനറായും 50 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ആഗസ്റ്റ് അവസാനവാരം മുതൽ അംഗങ്ങൾക്കായുള്ള കലാ, കായിക മത്സരങ്ങൾ, പായസമേള, പൂക്കളമത്സരം എന്നിവ അരങ്ങേറും.
സമൂഹത്തിലെ നാനാതുറകളിലുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള ഓണമഹാസദ്യ സെപ്റ്റംബർ ഒമ്പതിന് ബാങ്സാങ് തായ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ഭാരവാഹികൾ അറിയി
ച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.