മനാമ: പാട്ട് പാടി ലോകമറിയുന്ന താരമാകാൻ നിങ്ങൾക്കിതാ ഒരു അവസരം. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന സിംഗ് ആന്റ് വിൻ മത്സര വിജയിയെ ആകർഷക സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
മാത്രമല്ല വിജയികൾക്ക് ജൂൺ പതിനെട്ടിന് ബഹ്റൈൻ ഏഷ്യൻ സ്കൂളിൽ നടക്കുന്ന ‘മധുമയമായ് പാടാം’ പരിപാടിയിൽ നിങ്ങളുടെ ഇഷ്ട ഗായകൻ എം.ജി ശ്രീകുമാറിനോടും പ്രശസ്തരായ മറ്റ് യുവഗായകരോടുമൊപ്പം പാടാനും അവസരം ലഭിക്കും. എം.ജി. ശ്രീകുമാർ പാടിയ പാട്ടിന്റെ വരികൾ പാടി, പേരും വയസ്സും സഹിതം, ഒരു മിനിട്ടിൽ കവിയാത്ത വിഡിയോ 39741752 എന്ന നമ്പരിലേക്ക് വാട്സ്ആപ് ചെയ്യൂകയാണ് വേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവരെ ‘മധുമയമായ് പാടാം’ വേദിയിൽ ആദരിക്കും. ഒപ്പം മികച്ച സമ്മാനങ്ങളും ലഭിക്കും. മാത്രമല്ല ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികളുടെ വിഡിയോ ‘മാധ്യമം’ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്യും. നിങ്ങളുടെ പാട്ട് ലോകമെങ്ങും മുഴങ്ങാൻ പോകുന്നു എന്നർത്ഥം.
എൻട്രികൾ അയയ്ക്കേണ്ട അവസാനതീയതി ജൂൺ 6.
16 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും അതിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. 2024 ജൂൺ 18 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇൻസ്ട്രുമെന്റ്സോ കരോക്കെയോ ഇല്ലാതെയാണ് പാടേണ്ടത്. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികൾക്കായി ഫൈനൽ മൽസരം പൊതുവേദിയിൽ അരങ്ങേറും. പ്രശസ്ത വിധികർത്താക്കളായിരിക്കും ഫൈനലിലെ വിജയികളെ നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.