സി​ങ്​ ആ​ൻ​ഡ്​ വി​ൻ മ​ത്സ​രം; എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന്

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ങ് ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി വ്യാ​ഴാ​ഴ്ച. വി​ജ​യി​ക​ളെ കാ​ത്ത് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. മാ​ത്ര​മ​ല്ല വി​ജ​യി​ക​ൾ​ക്ക് ജൂ​ൺ പ​തി​നെ​ട്ടി​ന് ബ​ഹ്റൈ​ൻ ഏ​ഷ്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ‘മ​ധു​മ​യ​മാ​യ് പാ​ടാം’ പ​രി​പാ​ടി​യി​ൽ നി​ങ്ങ​ളു​ടെ ഇ​ഷ്ട ഗാ​യ​ക​ൻ എം.​ജി. ​ശ്രീ​കു​മാ​റി​നോ​ടും പ്ര​ശ​സ്ത​രാ​യ മ​റ്റു യു​വ​ഗാ​യ​ക​രോ​ടു​മൊ​പ്പം പാ​ടാ​നും അ​വ​സ​രം ല​ഭി​ക്കും.

എം.​ജി. ശ്രീ​കു​മാ​ർ പാ​ടി​യ പാ​ട്ടി​ന്റെ വ​രി​ക​ൾ പാ​ടി, പേ​രും വ​യ​സ്സും സ​ഹി​തം, ഒ​രു മി​നി​റ്റി​ൽ ക​വി​യാ​ത്ത വി​ഡി​യോ 39741752 എ​ന്ന ന​മ്പ​റി​​ലേ​ക്ക് വാ​ട്സ്ആ​പ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ‘മ​ധു​മ​യ​മാ​യ് പാ​ടാം’ വേ​ദി​യി​ൽ ആ​ദ​രി​ക്കും.

ഒ​പ്പം മി​ക​ച്ച സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. മാ​ത്ര​മ​ല്ല ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ ‘മാ​ധ്യ​മം’ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​പ് ലോ​ഡ് ചെ​യ്യും. 16 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും അ​തി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കാം.

2024 ജൂ​ൺ 18 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ൻ​സ്ട്രു​മെ​ന്റ്സോ ക​രോ​ക്കെ​യോ ഇ​ല്ലാ​തെ​യാ​ണ് പാ​ടേ​ണ്ട​ത്. ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​യി ഫൈ​ന​ൽ മ​ത്സ​രം ലു​ലു റാം​ലി മാ​ളി​ൽ ജൂ​ൺ 14ന് ​അ​ര​​ങ്ങേ​റും. പ്ര​ശ​സ്ത വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രി​ക്കും ഫൈ​ന​ലി​ലെ വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ക.  

Tags:    
News Summary - Sing and win competition; Last date for submission of entries is today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.