മനാമ: 2024 ലെ സീറോ മലബാർ സൊസൈറ്റിയുടെ ‘സിംസ് വർക്ക് ഓഫ് മേഴ്സി പുരസ്കാരം’ മഹേർ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യന് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മർമറീസ് ഹാളിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ സമ്മാനിച്ചു.നിരാലംബരായ സ്ത്രീകൾക്കും, കുട്ടികൾക്കുമായി മഹേർ ഫൗണ്ടേഷനിലൂടെ സിസ്റ്റർ ലൂസി ചെയ്യുന്ന പ്രവർത്തനങ്ങളാണ് സിസ്റ്റർ ലൂസിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
1997 ൽ, ‘അമ്മ വീട്’ എന്നർഥമുള്ള മഹേർ സ്ഥാപിച്ച സിസ്റ്റർ ലൂസിയുടെ അശ്രാന്ത പരിശ്രമവും സമർപ്പിത സംഘത്തിന്റെ പ്രവർത്തനവും വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിക്കുന്നതിന് കാരണമായി.ചടങ്ങിൽ ഐമാക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് സിംസ് - സോഷ്യൽ ബെനവലൻസ് അവാർഡും, ഗൾഫ് ഒലിവ് ട്രേഡിങ് ചെയർമാനും എം.ഡിയുമായ ജിമ്മി ജോസഫിന് സിംസ് - ബിസിനസ് എക്സലൻസ് അവാർഡും ഖലീൽ അൽ ദയ്ലാമി സമ്മാനിച്ചു.സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.സിംസ് വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കറ്റ് ബിനു മണ്ണിൽ , മുതിർന്ന മാധ്യമപ്രവർത്തകനായ സോമൻ ബേബി, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോ. പി.വി. ചെറിയാൻ, മറ്റ് സംഘടന പ്രതിനിധികൾ, സിംസ് കുടുംബാംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.