മനാമ: ‘‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’’ എന്ന ഗുരുവചനം ഉൾക്കൊണ്ടുകൊണ്ട് അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വ്യക്തിത്വ വികാസത്തിനും നേതൃപാടവത്തിനും, ഒപ്പം ആശയവിനിമയത്തിലെ കഴിവുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന എസ്.എൻ.സി.എസ് സ്പീക്കേഴ്സ് ഫോറത്തിന്റെ 2022-23 വർഷത്തെ കമ്മിറ്റിയുടെ ഉദ്ഘാടനം, 4 PM ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ പ്രദീപ് പുറവൻകര നിർവഹിച്ചു. ടോസ്റ്റ്മാസ്റ്ററും കൗൺസലിങ് രംഗത്തെ പ്രമുഖനുമായ രവി മാരാത്ത് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, പ്രസിഡന്റ് വിശ്വനാഥൻ, കോഓഡിനേറ്റർ ജയേഷ് വി.കെ, മെൻറർ സുരേഷ് പി.പി, കൺവീനർ പ്രശാന്ത് കെ.കെ. എന്നിവർ സംസാരിച്ചു.
സാബു പാലാ, സുചിത്ര ബിജു എന്നിവർ അവതാരകരായിരുന്നു. സ്പീക്കേഴ്സ് ഫോറത്തിന്റെ ചരിത്രത്തെപ്പറ്റി അജിത്ത് കുമാർ തയാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സ്പീക്കേഴ്സ് ഫോറം ഭാരവാഹികൾ: കോഓഡിനേറ്റർ: ജയേഷ് വി.കെ, ജനറൽ കൺവീനർ: പ്രശാന്ത് കെ.കെ, പ്രസിഡന്റ്: വിശ്വനാഥൻ ഭാസ്കരൻ.
എജുക്കേഷൻ കൺവീനർ: സാബു പാലാ, സെക്രട്ടറി: സജിത്ത് എൻ., മെംബർഷിപ് കൺവീനർ: വിപിൻ പൂക്കുട്ടി, പി.ആർ. കൺവീനർ: അജിത്ത് കുമാർ സി.കെ., ഫിനാൻസ് കൺട്രോളർ: ജിഷ്ണു സുരേഷ്, സർജന്റ് അറ്റ് ആംസ്: അജിത്കുമാർ, മെന്റേഴ്സ്: പ്രശാന്ത് കെ.കെ, സന്തോഷ് സി., സുരേഷ് പി.പി, പ്രശാന്തൻ ബി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.