സമാജം ഭവനപദ്ധതി: 26ാം ഭവനത്തി​െൻറ താക്കോൽദാനം ഇന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​‍െൻറ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​വി​ശേ​ഷ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ഭ​വ​ന​പ​ദ്ധ​തി​യി​ൽ 26ാമ​ത്തെ ഭ​വ​ന​ത്തി​‍െൻറ താ​ക്കോ​ൽ​ദാ​നം കേ​ര​ള വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ്‌ ജ​നു​വ​രി ആ​റി​ന്​ രാ​വി​ലെ 1.30ന് ​നി​ർ​വ​ഹി​ക്കു​മെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ബാ​ഡ്മി​ൻ​റ​ൺ വി​ങ് മു​ൻ സെ​ക്ര​ട്ട​റി ഷാ​നി​ൽ അ​ബ്്ദു​റ​ഹ്‌​മാ​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് വീ​ടു​നി​ർ​മാ​ണ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം സ​മാ​ഹ​രി​ച്ച​ത്.

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ക വ​ഴി മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​മാ​ണ് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ബാ​ഡ്മി​ൻ​റ​ൺ വി​ങ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​മാ​ജം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സമാജം ഭവനപദ്ധതി: 26ാം ഭവനത്തി​െൻറ താക്കോൽദാനം ഇന്ന്കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മാ​ജം ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.