മനാമ: സോപാനംവാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് കൃത്യം 4 മണിക്ക് ശംഖും ഡമരുവും മുഴക്കി വേദിയുണരും. തുടർന്ന് സ്വാഗതമോതി കേളികൊട്ട് ഉയരും. വാദ്യസംഗമം 2023 ൽ പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തിത്വങ്ങളെ വർണ്ണാഭമായഘോഷയാത്രയോടുകൂടി വേദിയിലേക്ക് ആനയിക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളപരമ്പരാഗത കലാരൂപങ്ങൾ വേദിയിൽ അരങ്ങേറും.
ഉത്ഘാടന സമ്മേളനത്തിൽ സംഗീതസംവിധായജൻ ശരത്, അമ്പലപ്പുഴ വിജയകുമാർ , പ്രകാശ് ഉള്യേരി , ഗുരു കാഞ്ഞിലശ്ശേരി പത്മനാഭൻ , സോപാനം ഗുരു സന്തോഷ് കൈലാസ് , തുടങ്ങിയവർപങ്കെടുക്കും.വാദ്യസംഗമ 2023 ന്റെ ഉദ്ഘാടന കർമ്മം കേരള സംഗീതനാടക അക്കാദമി ചെയർമ്മാൻ മട്ടന്നൂർ ശങ്കരങ്കുട്ടി മാരാർ നിർവ്വഹിക്കും. സോപാനം രക്ഷാധികാരി അനിൽ മാരാർ അദ്ധ്യക്ഷത വഹിക്കും. വാദ്യസംഗമം ചെയർമ്മാൻ ചന്ദ്രശേഖരൻ സ്വാഗതം ആശംസിക്കും. തുടർന്ന് ബഹ്റൈൻ സാമൂഹ്യ പ്രവർത്തകനായ ബാബാ ഖലീലിനെ സോപാനം കുടുംബം ആദരിക്കും.
ലോകപ്രശസ്ത സോപാനസംഗീതഞ്ജൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ 10 സ്ത്രീകളും, 19 പുരുഷന്മാരും, സോപാന സംഗീത രംഗത്തേക്ക് അരങ്ങേറും.അദാരി പാർക്ക് ഗ്രൗണ്ടിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.