ദ​ക്ഷി​ണ മു​നി​സി​പ്പാ​ലി​റ്റി ഓ​ൺ​ലൈ​ൻ സേ​വ​നം ശ​ക്തി​പ്പെ​ടു​ത്തി

മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഓ​ൺ​ലൈ​ൻ സേ​വ​നം പോ​യ വ​ർ​ഷം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

'മു​നി​സി​പ്പാ​ലി​റ്റി നി​ങ്ങ​ള​ു​ടെ തൊ​ട്ട​ടു​ത്ത്​' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 400 സേ​വ​ന​ങ്ങ​ളാ​ണ്​ ഓ​ൺ​ലൈ​നാ​യി ന​ൽ​കി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ നേ​രി​ട്ട്​ ഓ​ൺ​ലൈ​നി​ലൂ​ടെ സ​മീ​പി​ക്കാ​നും സേ​വ​നം ആ​വ​ശ്യ​പ്പെ​ടാ​നും അ​വ​സ​ര​മൊ​രു​ക്കി​യ​ത്​ പ​ല​രും കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ട്​ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​തും ഇ​തി​െൻറ ഭാ​ഗ​മാ​യി​രു​ന്നു.

മാ​ലി​ന്യം സം​ഭ​രി​ക്കാ​നു​ള്ള പ്ലാ​സ്​​റ്റി​ക്​ ക്യാ​രി ബാ​ഗു​ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ക, പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക, വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക, നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ നേ​രി​െ​ട്ട​ത്തി ന​ൽ​കി​യ​ത്.

വേ​ഗ​ത്തി​ലും തൃ​പ്​​തി​ക​ര​മാ​യ രീ​തി​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​വ​രു​ടെ വീ​ടു​ക​ളി​ൽ സേ​വ​നം നേ​രി​ട്ട്​ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം വി​ജ​യ​ത്തി​ലെ​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഫോ​മു​ക​ളും വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. 50 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കു​റ​യാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട്​ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. 

Tags:    
News Summary - online service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.