ദക്ഷിണ മുനിസിപ്പാലിറ്റി ഓൺലൈൻ സേവനം ശക്തിപ്പെടുത്തി
text_fieldsമനാമ: ദക്ഷിണ മേഖല മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്കുള്ള ഓൺലൈൻ സേവനം പോയ വർഷം ശക്തിപ്പെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
'മുനിസിപ്പാലിറ്റി നിങ്ങളുടെ തൊട്ടടുത്ത്' എന്ന പദ്ധതിയുടെ ഭാഗമായി 400 സേവനങ്ങളാണ് ഓൺലൈനായി നൽകിയത്. ഉപഭോക്താക്കൾക്ക് നേരിട്ട് ഓൺലൈനിലൂടെ സമീപിക്കാനും സേവനം ആവശ്യപ്പെടാനും അവസരമൊരുക്കിയത് പലരും കൃത്യമായി ഉപയോഗപ്പെടുത്തിയിരുന്നു. ആവശ്യമായ സേവനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്നതും ഇതിെൻറ ഭാഗമായിരുന്നു.
മാലിന്യം സംഭരിക്കാനുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വീട്ടിലെത്തിക്കുക, പരാതികൾ സ്വീകരിക്കുക, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുക, നിർമാണ അനുമതി നൽകുക തുടങ്ങിയവയാണ് ഉപഭോക്താക്കൾക്ക് നേരിെട്ടത്തി നൽകിയത്.
വേഗത്തിലും തൃപ്തികരമായ രീതിയിലും ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ സേവനം നേരിട്ട് എത്തിക്കുന്നതിനുള്ള ശ്രമം വിജയത്തിലെത്തിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ആവശ്യമായ രേഖകളും ഫോമുകളും വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കിയിരുന്നു. 50 ചതുരശ്ര മീറ്ററിൽ കുറയാത്ത നിർമാണ പ്രവർത്തനങ്ങൾക്ക് നേരിട്ട് അനുമതി നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.