മനാമ: ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യൻ വിദ്യാർഥികൾക്കായി സംസ്കൃതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ആത്മനിർഭർ ഭാരത് എന്ന പ്രമേയത്തിൽ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംസ്കൃതി ബഹ്റൈൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 മുതൽ 14 വരെ പ്രായമുള്ളർക്കും 14നും 18നും ഇടയിൽ പ്രായമുള്ളവർക്കും രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
പ്രാഥമിക റൗണ്ട് മത്സരം ഏപ്രിൽ 8, 9,10 തീയതികളിൽ അതത് രാജ്യങ്ങളിൽ നടക്കും. ഇതിൽ വിജയികളാകുന്നവർ ഏപ്രിൽ 22, 23, 24 തീയതികളിൽ നടക്കുന്ന സെമിഫൈനലിൽ മത്സരിക്കും. മേയ് ഒന്നിന് നടക്കുന്ന ഫിനാലെയിൽ വിജയികളാകുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/P7Rq3aarZXDRmJdq7 എന്ന ലിങ്ക് വഴി മാർച്ച് 31 വരെ രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് +973 39104176 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ സംസ്കൃതി ബഹ്റൈൻ വൈസ് പ്രസിഡന്റ് പങ്കജ് മാലിക്, പ്രസംഗ മത്സരം ജനറൽ കൺവീനർ സോയ് പോൾ, സംസ്കൃതി ബഹ്റൈൻ ജനറൽ സെക്രട്ടറി റിതിൻ രാജ്, ട്രഷറർ സുധീർ തെക്കേടത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.