മനാമ: ബഹ്റൈൻ സ്പോർട്സ് ഡേ 2024 വൻ വിജയമാക്കിയതിൽ ആശംസകളും പ്രശംസയുമായി ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ. അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൽ ബഹ്റൈൻ ബേയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥർ, സ്പോർട്സ് ഫെഡറേഷനുകളുടെയും ക്ലബുകളുടെയും തലവന്മാർ, പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, നയതന്ത്ര കോർപ്സ് എന്നിവരുടെ സാന്നിധ്യത്തിൽ ജി.എസ്.എയും ബഹ്റൈൻ സ്പോർട്സ് ഫോർ ഓൾ അസോസിയേഷനും സഹകരിച്ച് സംഘടിപ്പിച്ച പരിപാടികളിൽ ശൈഖ് ഖാലിദ് ബിൻ ഹമദ് പങ്കെടുത്തു.
എല്ലാവിധ പ്രായക്കാർക്കും നിത്യജീവിതത്തിൽ സ്പോർട്സിനുള്ള സ്ഥാനത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അവബോധം നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹ്റൈൻ സ്പോർട്സ് ഡേ വിജയകരമാക്കിയതിൽ എല്ലാ സർക്കാർ-സ്വകാരസ്ഥാപനങ്ങളുടെ പിന്തുണക്കും മാധ്യമപ്രവർത്തകരുടെ പിന്തുണക്കും ശൈഖ് ഖാലിദ് ബിൻ ഹമദ് നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.