മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റി സ്ത്രീ ശാക്തീകരണ ദിനം ആഘോഷിച്ചു. അദാരി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ.സി.എസ് വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ അധ്യക്ഷത വഹിച്ചു. ഡോ. നീത രവി ഉദ്ഘാടനം നിർവഹിച്ചു.
ചെയർമാൻ കൃഷ്ണകുമാർ ഡി., ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, വൈസ് ചെയർമാൻ പ്രകാശ് കെ.പി, സിനിമ താരവും സാമൂഹിക പ്രവർത്തകയുമായ ജയമേനോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള കുടുംബശ്രീ യൂനിറ്റിന്റെ ഉദ്ഘാടനവും നടന്നു. വനിതകൾ പാകം ചെയ്ത വിഭവങ്ങളുടെ വിപണനവും വിവിധ കലാപരിപാടികളും ചടങ്ങിന് മിഴിവേകി. സിനി അമ്പിളി നന്ദി പ്രകാശിപ്പിച്ചു. സുജി അജിത്, അനുപമ പ്രശാന്ത് എന്നിവർ മുഖ്യ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.