ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘാടകർ നടത്തിയ വാർത്തസമ്മേളനം

ശ്രീനാരായണ ഗുരുജയന്തി ആഘോഷം; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തും

മനാമ: 169-ാമത്, ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളിൽ പ​ങ്കെടുക്കാനായി ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെപ്റ്റംബർ ആറിന് ബഹ്റൈനിലെത്തും. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്),ഗുരു സേവാ സമിതി (ബഹ്‌റൈൻ ബില്ലവാസ്) എന്നീ സംഘടനകൾ സംയുക്തമായാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങുകളിൽ ബഹ്‌റൈനിലെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖർ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവരും പ​ങ്കെടുക്കും. സെപ്റ്റംബർ ഏഴിന്, വൈകുന്നേരം ഏഴിന് ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക വിരുന്നിൽ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും.ക്ഷണിക്കപ്പെട്ട 400-450 വിശിഷ്ടാതിഥികൾ പ​ങ്കെടുക്കും.

എട്ടിന്, ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 6:30-ന് നടക്കുന്ന ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ പൊതു പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. 3000-ത്തിലധികം പേർ ചടങ്ങിൽ പ​ങ്കെടുക്കും. സെപ്റ്റംബർ ഒൻപതിന് രാവിലെ പത്തിന് ഇന്ത്യൻ സ്കൂളിൽ രാഷ്ട്രപതി ‘കുട്ടികളുടെ പാർലമെന്റ്’ ഉദ്ഘാടനം ചെയ്യും. വിവിധ സ്‌കൂളുകളുടേയും ക്ലബ്ബുകളുടേയും സംഘടനകളുടേയും ആഭിമുഖ്യത്തിൽ കുട്ടികൾ പങ്കെടുക്കും. ‘സംസ്കാരങ്ങളുടെ സംഗമം. മാനവികതയുടെ ആത്മാവ്’ എന്ന വിഷയം കുട്ടികളുടെ പാർലമെന്റ് ചർച്ചചെയ്യും.

സാമൂഹിക സമത്വത്തിനും സാർവത്രിക സാഹോദര്യത്തിനും വേണ്ടി വാദിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനം മാനവികതയുടെ ഉന്നതമായ ആവിഷ്കാരമാണെന്ന് സുനീഷ് സുശീലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനത്തിനെതിരെ ശക്തമായ നിപാടെടുത്ത അദ്ദേഹത്തിന്റെ ദർശനം മാനവസമൂഹത്തിനാകെ മാതൃകയാണ്. മാനവികതയിലൂന്നിയുള്ള വികസനത്തിന്‍റെയും, വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടേയും സംഗമഭൂമിയായ പവിഴദ്വീപിന് ശ്രീനാരായണ ഗുരുവിന്റെ ദർശനം ഏറെ പ്രിയപ്പെട്ടതാണ്. സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും എന്നും ലോകത്തിനു മാതൃകയായ ബഹ്റൈനിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിക്കാൻ സാധിച്ചതിലും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതിഥിയായി പ​ങ്കെടുക്കുന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോമൻ ബേബിപ്രോഗ്രാം അഡ്വൈസറായും സുരേഷ് കരുണാകരൻ ജനറൽ കൺവീനറായും സോവിച്ചൻ ചേന്നാട്ടുശ്ശേരി വിസിറ്റ് അഡ്വൈസറായും പ്രവർത്തിക്കും.

സമ്പത്ത് സുവർണ(കൺവീനർ ബഹ്‌റൈൻ ബില്ലവാസ്), ബിനു രാജ് രാജൻ (ജനറൽ സെക്രട്ടറി, ജി.എസ്.എസ്), ഹരീഷ് പൂജാരി (പ്രസിഡന്റ്, ബഹ്റൈൻ ബില്ലവാസ്), സനീഷ് കൂറുമുള്ളിൽ(ചെയർമാൻ, ജി.എസ്.എസ്), സുനീഷ് സുശീലൻ (ചെയർമാൻ, എസ്.എൻ.സി.എസ്), വി.ആർ.സജീവൻ (ജനറൽ സെക്രട്ടറി, എസ്.എൻ.സി.എസ്), സോമൻ ബേബി,സുരേഷ് കരുണാകരൻ, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Sree Narayana Guru Jayanti celebrations; Former President Ram Nath Kovind will arrive in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.