മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ ദേശത്തെ മാതൃദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65ാമത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും ഒക്ടോബര്‍ അഞ്ച് മുതല്‍ 10 വരെയുള്ള തീയതികളില്‍ മലങ്കര സഭയുടെ യു.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും തുടര്‍ന്ന് വചനശുശ്രൂഷയും നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. ശനിയാഴ്ച വൈകീട്ട് 6.15ന് സന്ധ്യ നമസ്കാരവും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഒമ്പതിന് വചന ശുശ്രൂഷക്ക് ശേഷം പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും നടക്കും.
പെരുന്നാളിന്റെ പ്രധാന ദിവസമായ ഒക്ടോബര്‍ 10ന് വൈകീട്ട് 6.15ന് സന്ധ്യാനമസ്കാരവും ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുർബാനയും പെരുന്നാള്‍ കൊടിയിറക്കവും നേര്‍ച്ചവിളമ്പും നടക്കും. ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്കി ആദരിക്കും. 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ ഇടവകാംഗങ്ങളുടെ മക്കളെയും ആദരിക്കുമെന്ന് ഇടവക വികാരി ഫാ. സുനില്‍ കുര്യന് ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ജീസണ്‍ ജോർജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.