മനാമ: യാക്കോബായ സഭ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് 1001 കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല തെളിച്ചു. ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ സെൻറ് പീറ്റേഴ്സ് പള്ളിയും പ്രതിഷേധ ജ്വാലയിൽ അണിചേർന്നു.
ഫാ. ടിനു സ്കറിയ, വൈസ് പ്രസിഡൻറ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയൻറ് ട്രഷറർ പോൾസൺ പൈനാടത്ത്, ജോയൻറ് സെക്രട്ടറി നിബു കുര്യൻ, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ ആയ ജിനോ സ്കറിയ, ബിജു പി. കുര്യാക്കോസ് എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.