മനാമ: എല്ലാ സർക്കാറുകളുടെയും അവസാന ബജറ്റ് സാധാരണ ജനപ്രിയമായാണ് അവതരിപ്പിക്കപ്പെടാറുള്ളതെന്നും ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ബജറ്റും ഒറ്റനോട്ടത്തിൽ ജനപ്രിയമാണെന്നും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ.
പ്രവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികൾ ഇതിലുണ്ടെന്നത് സന്തോഷിപ്പിക്കുന്നതും പ്രതീക്ഷ നൽകുന്നതുമാണ്. എന്നാൽ, ഈ വിഷയത്തിൽ മുമ്പ് ബഹ്റൈനിലും ദുബൈയിലും നടത്തിയ പല വാഗ്ദാനങ്ങളും പൂർണമായി നടപ്പാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല എന്ന കാരണത്താൽ ഈ ബജറ്റിനെയും വിശ്വാസത്തിലെടുക്കാൻ പ്രവാസികൾക്ക് സാധിക്കില്ല. ബജറ്റിൽ പറഞ്ഞ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ആർജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.