മനാമ: വിദ്യാർഥികൾ പത്രാധിപരാകുന്ന കാമ്പസ് പത്രത്തിെൻറ പ്രകാശനം വ്യാഴാഴ്ച നടക്കും. സ്കൂൾ വിദ്യാർഥികൾക്കായി ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന 'കാമ്പസ് വേൾഡ്' മുൻ എം.പിയും ബഹ്റൈൻ വളൻററി വർക് അസോസിയേഷൻ ഓണററി പ്രസിഡൻറുമായ ഹസൻ ബുക്കാമ്മാസ് പ്രകാശനം ചെയ്യും. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ പത്രം ഏറ്റുവാങ്ങും. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർഥികളാണ് 'കാമ്പസ് വേൾഡ്' അണിയിച്ചൊരുക്കുന്നത്.
വൈകീട്ട് ഏഴിന് കേരള കാത്തലിക് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിക്കും. കെ.സി.എ പ്രസിഡൻറ് റോയ് സി. ആൻറണി, ഫിറ്റ്ജീ ഇന്ത്യ സെൻറർ കോഓഡിനേറ്റർ അനിരുദ്ധ ബരൻവാൾ, വയാക്ലൗഡ് ആക്ടിങ് സി.ഒ.ഒ സന്തോഷ് ഗാന്ധി, അലി റാഷിദ് അൽ അമീൻ കമ്പനി സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ എസ്.ജി. അബ്രഹാം, കാമ്പസ് വേൾഡ് സ്കൂൾ എഡിറ്റർ ശ്രീസദൻ, സ്റ്റുഡൻറ് എഡിറ്റർ മീനാക്ഷി ഗോബിക്കണ്ണൻ എന്നിവർ സംസാരിക്കും. വിദ്യാർഥികളായ ജ്യോത്സ്ന കെ. പ്രശാന്ത്, സിയ കിഷോർ എന്നിവർ 'കാമ്പസ് വേൾഡ്' അനുഭവങ്ങൾ പങ്കുവെക്കും. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാമ്പസ് വേൾഡ്' എന്ന പേരിൽ ഇംഗ്ലീഷിലുള്ള പത്രം അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.