സുഡാൻ സർക്കാറും വിമത ഗ്രൂപ്പുകളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെക്കുന്ന ചടങ്ങിൽ ബഹ്​റൈൻ പ്രതിനിധികൾ പ​െങ്കടുത്തപ്പോൾ

സുഡാൻ സമാധാന ഉടമ്പടി: ചടങ്ങിൽ ബഹ്​റൈൻ പ്രതിനിധികളും പ​െങ്കടുത്തു

മനാമ: സുഡാൻ സർക്കാറും വിമത ഗ്രൂപ്പുകളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെക്കുന്ന ചടങ്ങിൽ ബഹ്​റൈൻ പ്രതിനിധികളും പ​െങ്കടുത്തു. ദക്ഷിണ സുഡാനിലെ ജുബയിൽ നടന്ന ചടങ്ങിൽ ഇൗജിപ്​തിലെ ബഹ്​റൈൻ അംബാസഡറും അറബ്​ ലീഗിലെ സ്​ഥിരം പ്രതിനിധിയുമായ ഹെഷാം അൽ ജൗദർ, ഖാർത്തുമിലെ ബഹ്​റൈൻ നയതന്ത്ര പ്രതിനിധി റാബിയ അബ്​ദുല്ല സാദ്​ റബിയ എന്നിവരാണ്​ പ​െങ്കടുത്തത്​.

ദക്ഷിണ സുഡാൻ പ്രസിഡൻറ്​ ജനറൽ സൽവ കീർ മയാർദിത്​ ഹമദ്​ രാജാവിന്​ അയച്ച ക്ഷണം അനുസരിച്ചാണ്​ പ്രതിനിധികൾ ചടങ്ങിൽ പ​െങ്കടുത്തത്​. ഹമദ്​ രാജാവി​െൻറ പ്രതിനിധിയായി ചടങ്ങിൽ പ​െങ്കടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ അൽ ജൗദർ പറഞ്ഞു. സുഡാനിൽ സമാധാനവും സുസ്​ഥിരതയും അഭിവൃദ്ധിയും കൈവരിക്കാൻ ഉടമ്പടി വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ഉടമ്പടിക്ക്​ മധ്യസ്​ഥത വഹിച്ച ദക്ഷിണ സുഡാനെയും അദ്ദേഹം അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.